ഇരിങ്ങാലക്കുട∙ ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഒപി – ഐപി – ഓപ്പറേഷൻ തിയറ്റർ കെട്ടിടം നാളെ 4ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച എട്ടു കോടി രൂപയും നബാർഡിൽ നിന്നുള്ള 12 കോടി രൂപയും ഉൾപ്പെടെ 23 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള കെട്ടിടം പൂർത്തിയാക്കിയത്. ബേസ്മെന്റ് ഫ്ലോറിലാണ് അത്യാഹിത വിഭാഗം. ഗ്രൗണ്ട് ഫ്ലോറിൽ ഒപി, ഫാർമസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയിൽ വാർഡുകളും രണ്ടാം നിലയിൽ ഓപ്പറേഷൻ തിയറ്റർ ബ്ലോക്ക്, മൂന്നാം നിലയിൽ ഐസിയു അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചു.
നാലാം നിലയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കേന്ദ്രീകൃത ലാബിനു വേണ്ട
സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൂപ്പർ സ്പെഷ്യറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി എന്നിവയ്ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയർ ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തിനു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ പൂർണതോതിൽ അത്യാഹിത വിഭാഗം ഒപി, വാർഡുകൾ എന്നീ വിഭാഗങ്ങൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
നാലാം നിലയുടെ ചെലവ് സുരേഷ് ഗോപിയുടെ ഇടപെടലിൽ
ഇരിങ്ങാലക്കുട∙ ജനറൽ ആശുപത്രിയുടെ പുതിയ ഒപി ബ്ലോക്കിൽ നാലാം നിലയുടെ മുഴുവൻ നിർമാണ പ്രവൃത്തികൾക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 94.84 ലക്ഷം രൂപ സിഎസ്ആർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്ട്രക്ചർ മാത്രമായ നിൽക്കുന്ന നാലാം നിലയിലെ ചുമരുകൾ പണിത് പ്ലാസ്റ്റർ ചെയ്യുക, ചുമരുകളിലും നിലത്തും ടൈൽസ് വിരിക്കുക, ബാത്ത് റൂം പണി പൂർത്തിയാക്കി ടൈൽ ചെയ്യുക, പ്ലമിങ്, ഇലക്ട്രിഫിക്കേഷൻ എന്നിവയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൻജിനീയറിങ് വിഭാഗം നേരിട്ടാകും ഇതിന്റെ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചാൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് അത്യാധുനിക സംവിധാനങ്ങളുള്ള സംസ്ഥാനത്തെ മൂന്നാമത്തെ ബയോടെക്നോളജി ലാബ് ഒരുക്കുന്നതിന് ഈ നില കൈമാറും. രാജീവ് ഗാന്ധി സെന്റർ നേരിട്ടായിരുക്കും ഇതിന്റെയും നിർമാണം നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

