തൃശൂർ ∙ തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ തമിഴ്നാട് പൊലീസ് സംഘം, തിരികെ വിയ്യൂരിലേക്കു രാത്രി എത്തിക്കുന്നതിനിടയിലാണ് സംഭവം. വിയ്യൂർ ജയിൽ പരിസരത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ച തക്കത്തിനു ഇയാൾ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സമാനരീതിയിൽ കഴിഞ്ഞ വർഷവും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട് ഇയാൾ. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമാണ് വേഷം.
തമിഴ്നാട്ടിലും കേരളത്തിലുമായി 53 കവർച്ചാക്കേസുകളിൽ പ്രതിയാണ്. മറയൂരിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയതിനു 2023ൽ അറസ്റ്റിലായതിനു ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.
ബാലമുരുകൻ തമിഴ്നാട്ടിലും ജയിൽ ചാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ തമിഴ്നാട് പെരിയയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട് പൊലീസ് സംഘം ഇയാളെ തിരികെ വിയ്യൂർ ജയിലിൽ എത്തിച്ച സമയത്ത് വാനിന്റെ വാതിൽ ചവിട്ടി തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു.
തമിഴ്നാട് ആലങ്കുളം തെങ്കാശി കാടയം കല്യാണിപുരം അമ്മൻ കോവിൽ സ്വദേശി ബാലമുരുകൻ (35) കവർച്ചയ്ക്കിടയിൽ ക്രൂരമായി ആക്രമിക്കുന്നത് പതിവാണ്. മുൻപ് രക്ഷപ്പെട്ടപ്പോഴെല്ലാം പുറത്തുള്ള ആളുകളുടെ സഹായം ലഭിച്ചിരുന്നു എന്നതിനാൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടുമ്പോഴെല്ലാം മോഷ്ടിച്ച ബൈക്കുകളിൽ അതിർത്തി കടക്കുന്നതാണ് രീതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

