തൃശൂർ ∙ മുപ്പത് വർഷമായി തദ്ദേശ സ്ഥാപനങ്ങളിൽ വികസനം ഉണ്ടായിട്ടില്ലെന്നും എല്ലാ സ്ഥലത്തും അഴിമതി മാത്രമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ‘വികസിത തൃശൂർ’ കോർപറേഷൻ എൻഡിഎ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇന്നും ശുദ്ധജലം ലഭിക്കാത്ത വീടുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടിൽ 40 ശതമാനത്തോളം അഴിമതിയിലൂടെ നഷ്ടപ്പെടുകയാണ്.
കേരളത്തിൽ എവിടെയെങ്കിലും നല്ല ഭരണം ഉണ്ടെങ്കിൽ അത് പാലക്കാട് മുനിസിപ്പാലിറ്റിയിൽ മാത്രമാണ്. വികസിത തൃശൂർ സൃഷ്ടിക്കാൻ ബിജെപിക്ക് അവസരം നൽകണം.
ഭരണമാറ്റമല്ല, ഭരണ ശൈലിയിലുള്ള മാറ്റമാണ് ബിജെപി ആവശ്യപ്പെടുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിലും ശാസ്ത്രസാങ്കേതിക വികസനത്തിലും ഊന്നിയാകും എൻഡിഎ അധികാരത്തിൽ എത്തിയാൽ ഭരണം. എന്തിനൊക്കെയാണ് പണം ചെലവഴിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും.
സുതാര്യമായ ഭരണം ഉറപ്പാക്കും.
ആവശ്യങ്ങൾ സാധിക്കാൻ ജനങ്ങൾ കോർപറേഷനിൽ എത്തേണ്ടി വരില്ല. വീട്ടുപടിക്കൽ സേവനങ്ങൾ എത്തിച്ച് നൽകും.
അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ജനങ്ങളുമായി ചർച്ച നടത്തി വികസനത്തിന്റെ ബ്ലൂ പ്രിന്റ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായിരുന്നു.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നേതാക്കളായ വി. ഉണ്ണിക്കൃഷ്ണൻ, എ.
നാഗേഷ്, കെ.ആർ. ഹരി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

