ഗതാഗത നിയന്ത്രണം
ചാവക്കാട്∙ ദേശീയപാത 66ൽ ചാവക്കാട് ബിആർഡി ജംക്ഷനിൽ കാന നിർമാണം നടക്കുന്നതിനാൽ ഇതിലൂടെ ഒരു വശം മാത്രം ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാടാനപ്പള്ളി ∙ ജല അതോറിറ്റി കിഴക്കെ ടിപ്പുസുൽത്താൻ റോഡിൽ ആൽമാവ് മുതൽ പൊലീസ് സ്റ്റേഷൻ വരെ ഇന്നും നാളെയും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പിഡബ്ല്യുഡി തൃശൂർ റോഡ് ആൽമാവ് ജംക്ഷനിൽ ഇന്ന് രാത്രി 10 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായി നടത്തുന്ന സംഗീതോത്സവം, നൃത്തോത്സവം എന്നിവയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയിൽ പേര്, വിലാസം, വാട്സാപ് നമ്പർ, കലാപരിചയം എന്നീ വിശദാംശങ്ങൾ ഉൾപ്പെടെ 10 നുള്ളിൽ ദേവസ്വം മാനേജർ, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, പി.ഒ.വലപ്പാട്, തൃശൂർ, പിൻ : 680567, എന്ന വിലാസത്തിൽ അയയ്ക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം.
8075602525.
അധ്യാപകർ
തിരുവില്വാമല ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5നു 10 മണിക്ക്.
9497781466.
ഹെൽപ് ഡെസ്ക്
തൃശൂർ∙ കേരള വാട്ടർ അതോറിറ്റി സർവീസ്/ഫാമിലി പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി ചെമ്പൂക്കാവ് ഓഫിസിനോട് ചേർന്നുള്ള വിശ്രമമുറിയിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. 5 മുതൽ 7 വരെ തീയതികളിൽ 10 മുതൽ 4 വരെയുള്ള സമയത്ത് ആധാർ, ബാങ്ക് പാസ്ബുക്ക്, പാൻകാർഡ്, പെൻഷൻ ഐഡി തുടങ്ങിയ രേഖകളുമായി എത്തുക.
9446229034. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

