തൃശൂർ ∙ രാജസ്ഥാനിലെ ജുംഝുനുവിൽ നടന്ന ദേശീയ ഡാൻസ് സ്പോർട് ചാംപ്യൻഷിപ്പിൽ നടത്തറ സ്വദേശി ആൻഡ്രിയ പുലിക്കോട്ടിൽ ചാംപ്യനായി. ചാ ചാ, റൂംബ, സൂംബ, ജൈവ്, പാസോ ഡോബ്ൾ എന്നീ നൃത്തങ്ങൾ അടങ്ങുന്ന ‘ലാറ്റിൻ 5 ഡാൻസ്’ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയാണ് ആൻഡ്രിയ രാജ്യാന്തര ടൂർണമെന്റിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യൻ താരമായത്.
തൃശൂരിൽ ആൻഡ്രിയാസ് ഇന്ത്യൻ ഡാൻസ് പ്രോജക്ട് എന്ന പേരിൽ 8 വർഷമായി ഡാൻസ് പരിശീലനവും ഡാൻസ് തെറപ്പിയും നടത്തുന്ന ആൻഡ്രിയയുടെ വിദ്യാർഥിനിയായ മിലെൻ അനുഗ്രഹ പോൾ ‘ലാറ്റിൻ ഡാൻസ്’ വിഭാഗത്തിൽ (ചാ ചാ, ജൈവ്) സ്വർണം നേടി. ദേശീയ ഡാൻസ് സ്പോർട് മത്സരത്തിൽ കേരള ടീം ഓവറോൾ മൂന്നാം സ്ഥാനം നേടുന്നതും ആദ്യമായാണ്.
മോസ്കോയിൽ മൂന്നു വർഷത്തെ പ്രഫഷനൽ പരിശീലനം ലഭിച്ച ഡാൻസ് സ്പോർട് അത്ലീറ്റും പരിശീലകയുമായ ആൻഡ്രിയ റഷ്യൻ ഡാൻസ് സ്പോർട് യൂണിയൻ മോസ്കോയിൽ സംഘടിപ്പിച്ച ലാറ്റിൻ 5 ഡാൻസ് സോളോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടി വൈസ് ചാംപ്യൻ പട്ടം നേടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

