അന്നനാട് ∙ കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് ആറങ്ങാലിക്കടവിനെയും ചാലക്കുടി നഗരസഭയിലെ പടിഞ്ഞാറെ ചാലക്കുടിയെയും ബന്ധിച്ചു ചാലക്കുടിപ്പുഴക്കു കുറുകെ നിർമിക്കുമെന്നു പ്രഖ്യാപിച്ച ആറങ്ങാലിക്കടവ് പാലം ഇനിയും യാഥാർഥ്യമായില്ല. കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമിക്കാനുദ്ദേശിക്കുന്ന പാലത്തിന് ഇതുവരെ ധനകാര്യ അനുമതിയായിട്ടില്ല. സർവേ നടത്താൻ കിഫ്ബി തുക അനുവദിച്ച ശേഷം തുടർ നടപടികൾ കാര്യമായുണ്ടായില്ല.
സർവേയ്ക്കും മണ്ണു പരിശോധനയ്ക്കുമായി 5ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ണു പരിശോധനയും മറ്റും റൂബി സോഫ്റ്റ്ടെക് എന്ന സ്ഥാപനമാണു നടത്തുകയെന്നും അധികൃതർ അറിയിച്ചിരുന്നു.
പാലം നിർമാണത്തിന്റെ അനുബന്ധമായി ഇരുകരകളിലും റോഡും ഒരുക്കേണ്ടി വരും.
ഇതിനുള്ള സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. എസ്റ്റിമേറ്റ് തയാറാക്കലും വിശദമായ പദ്ധതി രൂപരേഖ തയാറാക്കലും ഉൾപെടെ നടന്നിട്ടില്ല. നേരത്തെ സംസ്ഥാന ബജറ്റിൽ പാലം നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
പിന്നീടാണു കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തുമെന്ന് അധികൃതർ അറിയിച്ചത്. പാലം യാഥാർഥ്യമായാൽ എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്കു ചാലക്കുടി നഗരത്തിലെത്താതെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ, അഷ്ടമിച്ചിറ, മാള തുടങ്ങിയ ഭാഗങ്ങളിലെത്താൻ സാധിക്കും. പട്ടണത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.
ചാലക്കുടിപ്പാലം വരുന്നതിനു മുൻപു കാടുകുറ്റി പ്രദേശവും ചാലക്കുടിയും തമ്മിൽ ബന്ധം പുലർത്തിയിരുന്നത് ആറങ്ങാലിക്കടവിലൂടെയാണ്. കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപെടെ ആദ്യകാലത്തു പുഴ കടന്നിരുന്നത് ഈ ഭാഗത്തു കൂടിയാണ്. പുഴയ്ക്ക് അക്കാലത്തു ആഴം കുറവായിരുന്നെന്നു പഴമക്കാർ പറയുന്നു. മറുകരയിലേക്കു പുഴയിലൂടെ നടന്നു പോകാനും സാധിച്ചിരുന്നു.
കൂടാതെ കടത്തു വഞ്ചിയുടെ സേവനവും ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

