ആറ്റിങ്ങൽ∙ ജില്ലാ സ്കൂൾ കലോത്സവത്തിന് ആറ്റിങ്ങലിൽ നാളെ തിരശീല ഉയരും. ഗവ.
ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് പ്രധാന വേദി. 14 വേദികളിലാണ് മത്സരങ്ങൾ.
317 ഇനങ്ങളിലായി 5944 പെൺകുട്ടികളും 2706 ആൺകുട്ടികളും അടക്കം 8650 പേർ മാറ്റുരയ്ക്കും. ഗവ. കോളജ് ഗ്രൗണ്ടിലാണ് കുട്ടികൾക്കുള്ള ഭക്ഷണം ഒരുക്കിയിരിക്കുന്നത്.
ആദ്യദിനമായ നാളെ രചനാ മത്സരങ്ങളും, സംസ്കൃതോത്സവം, അറബിക് കലോത്സവം, നാടോടി നൃത്തം, പ്രസംഗം(എച്ച്എസ്, എച്ച്എസ്എസ്), ഉറുദു പദ്യം ചൊല്ലൽ, ചെണ്ട, തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം(എച്ച്എസ്, എച്ച്എസ്എസ്), ഭരതനാട്യം, ലളിതഗാനം, സംഘഗാനം(എച്ച്എസ്) എന്നിവ നടക്കും.
നാളെ 8ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ ഗോപിനാഥ് പതാക ഉയർത്തും. 8.30 മുതൽ റജിസ്ട്രേഷൻ.
9ന് പൊതു വിദ്യാഭ്യാസ അഡി. ഡയറക്ടർ ആർ.എസ്.ഷിബു കലോത്സവം ഉദ്ഘാടനം ചെയ്യും.
അഞ്ചിന് വൈകിട്ട് 5ന് സമാപന സമ്മേളനം .ജില്ലാ കലോത്സവത്തിന് എത്തുന്ന വിദ്യാർഥികൾക്ക് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരു ദിവസം നാലായിരത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. കലോത്സവം നടക്കുന്ന അഞ്ച് ദിവസങ്ങളിലും ആറ്റിങ്ങൽ പട്ടണത്തിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കും.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഓരോ ദിവസവും നൂറിലധികം പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
ഡിസംബർ 1 മുതൽ വരെ പ്രധാന വേദികളുടെ 500 മീറ്റർ ചുറ്റളവിൽ റോഡിന് ഇരുവശത്തും വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു. കലോത്സവത്തിന് വരുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പതിവിൽ നിന്നു വ്യത്യസ്തമായി ഒരു രാഷ്ട്രീയക്കാരൻ പോലും വേദി പങ്കിടാത്ത കലോത്സവമാണ് ഇക്കുറി ആറ്റിങ്ങലിൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ ജനപ്രതിനിധികളാരും പങ്കെടുക്കുന്നില്ല.
തികച്ചും അധ്യാപക സംഘടനകളുടെ നിയന്ത്രണത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

