തിരുവനന്തപുരം ∙ തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് പ്രചാരണ പരിപാടികളുമായി ജില്ലാ കലക്ടർ അനുകുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജന ശ്രദ്ധയാണ് ലഭിക്കുന്നത്.
പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാഗ്ലൈഡിങ്ങും പാപനാശത്ത് പാരാസെയിലിങ്ങുമാണ് സംഘടിപ്പിച്ചത്. പാരാഗ്ലൈഡിങ് വ്യത്യസ്തമായ അനുഭവമാണെന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാഗ്ലൈഡിങ് നടത്തിയ ശേഷം കലക്ടർ പറഞ്ഞു.
ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് പാപനാശത്ത് കലക്ടറും സംഘവും പാരാസെയിലിങ്ങും നടത്തി. വോട്ടിങ്ങിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിങ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്കൂബ ഡൈവിങ്ങും ശ്രദ്ധേയമായിരുന്നു. സ്വീപ് ജില്ലാ കോഓർഡിനേറ്ററും അസിസ്റ്റന്റ് കലക്ടറുമായ ഡോ.
സി.ശിവശക്തിവേൽ, വർക്കല റിട്ടേണിങ് ഓഫിസർ സി.കബനി, സ്വീപ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

