തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ് പൂന്തുറ പൊലീസ് മുംബൈയിലെത്തി രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തി കേസെടുത്ത ഉണ്ണിക്കൃഷ്ണനെ ഇന്നു നാട്ടിലെത്തിക്കാനാണു ശ്രമം. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉണ്ണിക്കൃഷ്ണൻ വിദേശത്തേക്കു കടക്കാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു.
ലുക്ക്ഒൗട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ പൂന്തുറ പൊലീസ് സംഘം ഇയാളെ അന്ധേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി കേരളത്തിലെത്തിക്കുന്നതിനുള്ള അനുമതി നേടി. വിമാനമാർഗമാണെങ്കിൽ ഇന്നു നാട്ടിലെത്തിക്കും.
ട്രെയിനിലാണെങ്കിൽ ഏതാനും ദിവസങ്ങൾ കൂടിയെടുക്കും. തന്റെയും അമ്മയുടെയും മരണത്തിനു കാരണക്കാരൻ ഉണ്ണിക്കൃഷ്ണനാണെന്നു കാട്ടി ഗ്രീമ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

