തിരുവനന്തപുരം∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോർഡുകളും അമൃത എക്സ്പ്രസ് എന്ന പേരും അപ്രത്യക്ഷമായി. തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്ത് എത്തുന്ന ട്രെയിനിന്റെ കോച്ചുകൾ ഉപയോഗിച്ചാണു രാമേശ്വരം–ചെന്നൈ താംബരം ട്രെയിൻ ഓടിക്കുന്നത്.
ചെന്നൈയിലെ മെക്കാനിക്കൽ വിഭാഗമാണു മലയാളം ഒഴിവാക്കി പുതിയ ബോർഡുകൾ വച്ചത്.
താംബരം– രാമേശ്വരം–തിരുവനന്തപുരം എന്ന് തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ബോർഡുകളാണ് ഇപ്പോൾ ട്രെയിനിലുള്ളത്. മലയാളം ബോർഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ തുടർന്നു തിരുവനന്തപുരം ഡിവിഷൻ ഈ വിഷയം ചെന്നൈ ആസ്ഥാനത്ത് അറിയിച്ചെങ്കിലും ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗം അനങ്ങിയിട്ടില്ല.
കേരളത്തിലേക്ക് ഓടുന്ന ട്രെയിനിൽ നിന്നു മലയാളത്തെ പുറത്താക്കിയിട്ട് 7 മാസമായി.
2025 ഒക്ടോബറിലാണു തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയത്. അതുവരെ ട്രെയിനിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള ബോർഡ് ഉണ്ടായിരുന്നു.
താഴെ ആദ്യ വരിയിൽ മലയാളത്തിൽ ട്രെയിനിന്റെ പേരുമുണ്ടായിരുന്നു. തിരുവനന്തപുരം കോച്ചിങ് ഡിപ്പോയാണു ബോർഡ് സ്ഥാപിച്ചിരുന്നത്.
2001ൽ അന്നത്തെ റെയിൽവേ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്റെ ശ്രമഫലമായാണു തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ അമൃത എക്സ്പ്രസ് ആരംഭിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

