തിരുവനന്തപുരം ∙ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ പൊലീസ്. ചില സ്മാർട് ഫോണുകളിൽ ‘ഒറിജിൻ ഒഎസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതാണു തട്ടിപ്പിന്റെ രീതി.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ എന്ന തരത്തിലുള്ള പോപ്പപ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ശരിയായ അപ്ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എപികെ ഫയലുകൾ ഡൗൺലോഡ് ആകും. ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും.
ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവയും ചോർത്തും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടാനാണു സംഘം ലക്ഷ്യമിടുന്നത്.
സെറ്റിങ്സിലെ മെനുവിലെ സിസ്റ്റം അപ്ഡേറ്റ് വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
‘ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അവ പൂർണമായും അവഗണിക്കണം. ഫോണിലെ ‘ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സ്’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തുവയ്ക്കണം.
വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കണമെന്നാണ് നിർദേശം.
അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിഛേദിക്കുക. ഫോൺ സുരക്ഷാ ആപ്പുകൾ ഉപയോഗിച്ച് സ്കാൻ ചെയ്ത് അജ്ഞാതമായ ആപ്പുകൾ നീക്കുക.
ബാങ്കിങ്, സോഷ്യൽ മീഡിയ പാസ്വേഡുകൾ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടൻ മാറ്റുക. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ, എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും സൈബർ പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

