കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ വല്ലഭൻകുന്ന്,ഉപ്പുകണ്ടം പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. വല്ലഭൻകുന്ന് ശുദ്ധജല പദ്ധതിയിലൂടെ പ്രദേശത്ത് ജലം എത്തിത്തുടങ്ങി.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ.അഫ്സലിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് ജില്ലാ ഭൂജല വകുപ്പുമായി ചേർന്ന് 10ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഒരു ലക്ഷം രൂപ കുഴൽ കിണർ നിർമിക്കുന്നതിനും 3000 ലീറ്റർ വാട്ടർ ടാങ്ക്, ജലം പമ്പ് ചെയ്യുന്നതിനുള്ള മോട്ടർ സ്ഥാപിക്കുന്നതിനും 9 ലക്ഷം രൂപ വീടുകളിലേക്കുള്ള ശുദ്ധജല കണക്ഷനും ചെലവിട്ടു. പദ്ധതി പ്രദേശത്തെ 40 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
ഇതിൽ ചെങ്ങറ ഭൂ സമരത്തിൽ ഉപ്പുകണ്ടത്തിൽ ഭൂമി ലഭിച്ച ആറ് കുടുംബങ്ങളും ഉൾപ്പെടുന്നു.
മുൻ കാലങ്ങളിൽ ജലക്ഷാമം പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ ഭൂജല വകുപ്പുമായി ചേർന്ന പ്രദേശത്തെ പല ഭാഗങ്ങളിലായി നടപ്പാക്കി എങ്കിലും ശുദ്ധജലം ലഭ്യമാകാത്തതിനാൽ പദ്ധതികൾ ഉപേക്ഷിച്ചു. ഒന്നര വർഷത്തിന് മുൻപ് ജൽ ജീവൻ പദ്ധതി വഴി വീടുകളിലേക്ക് പൈപ്പ് ലൈൻ കണക്ഷൻ നൽകിയെങ്കിലും ജല ലഭ്യത ഇല്ലാത്തതിനാൽ ഉപഭോക്താക്കൾ കണക്ഷൻ ഉപേക്ഷിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങറ ഭൂസമരത്തിൽ ഭൂമി ലഭിച്ച കുടുംബത്തിലെ പൊന്നമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി കുടത്തിൽ ജലം കൈമാറി നിർവഹിച്ചു.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ.അഫ്സൽ, ജില്ലാ ഭൂജലവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ആർ.ശ്രീജേഷ്, ശ്രീജ ഉണ്ണിക്കൃഷ്ണൻ, എസ്.ഷീബ, എ.നൂർജഹാൻ, എ.ഷിബിലി, എസ്.നിസാം,ലിസാ നിസാം, എസ്.സുരാജ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

