കഴക്കൂട്ടം∙ ടെക്നോപാർക്ക് ജീവനക്കാർ ഉൾപ്പെടെ ആയിരങ്ങൾ ആശ്രയിക്കുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ വികസനം എങ്ങും എത്താത്ത അവസ്ഥയിൽ. കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് , വയോധികരായ യാത്രക്കാർക്ക് എസ്കലേറ്റർ സംവിധാനം, ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ കൂടുതൽ മേൽക്കൂരകൾ, തുടങ്ങിയ ആവശ്യങ്ങൾ കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ മുന്നോട്ട് വച്ചെങ്കിലും നടപ്പായില്ല. ചില ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചെങ്കിലും ആലപ്പുഴ വഴി പോകുന്ന ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടില്ല.
ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉള്ള ആയിരങ്ങളാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്രത്യേകിച്ചും വെള്ളിയാഴ്ച ടെക്നോപാർക്ക് ജീവനക്കാർ വീടുകളിൽ പോകുന്നതിനാൽ വൈകിട്ട് വൻ തിരക്കാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്.
രണ്ടു പ്ലാറ്റ്ഫോമുകളാണുള്ളത്.
ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ നിന്നു രണ്ടിൽ എത്താൻ വർഷങ്ങൾക്കു മുൻപ് നിർമിച്ച ഇടുങ്ങിയ കോൺക്രീറ്റ് മേൽപാലമാണുള്ളത്. വയോധികർക്ക് ഇതു വഴി കയറി രണ്ടാം പ്ലാറ്റ് ഫോമിൽ എത്താൻ ഏറെ ബുദ്ധിമുട്ടാണ്. പല യാത്രക്കാരും പാളം ചാടിക്കടക്കുന്നത് പതിവാണ്. അമിത വേഗത്തിൽ വരുന്ന ട്രെയിൻ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഭിന്ന ശേഷിക്കാരായവർക്ക് ട്രെയിനുകളിൽ കയറാനായി വൈദ്യുതി കാർ വേണമെന്ന ആവശ്യത്തിനും റെയിൽവേ അനുകൂലമായ നടപടി എടുത്തിട്ടില്ല. കഴക്കൂട്ടം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് റെയിൽവേ വികസന സമിതി പല വട്ടം ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷനൽ മാനേജർക്കും നിവേദനങ്ങൾ നൽകിയെങ്കിലും കാര്യമായ വികസനങ്ങൾ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

