തിരുവനന്തപുരം ∙ കേരളത്തിലെ ആയുർവേദ കോളജുകളിലെ സർവീസിൽ നിന്നും വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആൻഡ് റിസർചേഴ്സ് അസോസിയേഷന്റെ (അസ്ഫാർ) 11–ാം വാർഷിക സമ്മേളനം തിരുവനന്തപുരം ഹൊറൈസൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചു. പ്രസിഡന്റ് ഡോ.
കെ. ജ്യോതിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.
ജി.ചന്ദ്രകുമാർ സ്വാഗതം പറഞ്ഞു.
അഖില കേരള ഗവ. ആയുർവേദ കോളജ് അധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ.
ഒ.സി.ബിജുമോൻ ആശംസാപ്രസംഗം നടത്തി. 75 വയസ്സ് കഴിഞ്ഞ റിട്ട.
അധ്യാപകർക്കുളള ഉപഹാരം സൂര്യ കൃഷ്ണമൂർത്തി കൈമാറി. സമ്മേളനം പ്രസിഡന്റായി ഡോ.
ജ്യോതി ലാലിനെയും ജനറൽ സെക്രട്ടറിയായി ഡോ. ചന്ദ്രകുമാറിനെയും ട്രഷററായി ഡോ.
കെ.താജുദ്ദീൻ കുട്ടിയെയും വീണ്ടും തിരഞ്ഞെടുത്തു. ഡോ.
ജോൺ കെ.ജോർജ് കൃതജ്ഞത പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

