പെട്രോള് പമ്പിന്റെ വാര്ഷിക പരിശോധനയുമായി ബന്ധപ്പെട്ട് പമ്പുടമയില് നിന്നും 8000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില് ലീഗൽ മെട്രോളജി വകുപ്പ് മുന് ഡെപ്യൂട്ടി കണ്ട്രോളര്ക്ക് മൂന്നു വര്ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലന്സ് കോടതി ജഡ്ജി എ.
മനോജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടം ലീഗല് മെട്രോളജി ഓഫിസിലെ ഡെപ്യൂട്ടി കണ്ട്രോളര് ആയിരുന്ന ബി.എസ്.
അജിത്ത് കുമാറിനെ ആണ് കോടതി ശിക്ഷിച്ചത്. കോടതി വിധിച്ച പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
ആക്കുളത്ത് പ്രവര്ത്തിക്കുന്ന നാഗരാജന് ആന്ഡ് സണ്സ് ഫ്യൂവല് സ്റ്റേഷന് ഉടമയായ സ്വരൂപ് രാജ്കുമാറില് നിന്നും 2022 നവംബര് ഒന്നിന് 8,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള് വിജിലന്സിന്റെ പിടിയിലായത്. പമ്പിന്റെ ആനുവല് സ്റ്റാമ്പിങ്ങിനായി ഒക്ടോബര് 21ന് സ്വരൂപ് രാജ്കുമാര് അജിത്ത് കുമാറിനെ ഓഫിസിലെത്തി കണ്ടിരുന്നു.
നവംബര് ഒന്നിന് സ്റ്റാമ്പിംഗ് നടത്താമെന്നും ഇതിനായി 16,000 രൂപ കൈക്കൂലി നല്കണമെന്നും അജിത്ത് കുമാര് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്ന്ന് ഒക്ടോബര് 31-ന് പരാതിക്കാരന് തിരുവനന്തപുരം വിജിലന്സ് യൂണിറ്റിനെ സമീപിക്കുകയായിരുന്നു.
നവംബര് ഒന്നിന് പമ്പിലെത്തിയ അജിത്ത് കുമാറിന് 8,000 രൂപ കൈമാറുന്നതിനിടെ വിജിലന്സ് സംഘം ഇയാളെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്സ് തിരുവനന്തപുരം യൂണിറ്റ് മുന് ഡിവൈ.എസ്.പി ആര്.
വിനോദ് കുമാറാണ് കേസില് അന്വേഷണം പൂര്ത്തിയാക്കി കോടതിയില് അന്തിമ കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.
വീണാ സതീശന് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

