തിരുവനന്തപുരം ∙ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ ചെമ്പുചിറ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കവടിയാർ പണ്ഡിറ്റ് കോളനി അപ്പാർട്മെന്റിൽ കെ.
സതീഷിന്റെ അവയവങ്ങൾ ദാനം ചെയ്തു. വൃക്കകൾ, കരൾ, രണ്ടു നേത്ര പടലങ്ങൾ എന്നിവയാണു ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും നൽകി. രണ്ടു നേത്ര പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കു നൽകി.
8ന് രാവിലെ 10.30ന് എജി ഓഫിസിനു സമീപം സതീഷ് സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഭാര്യ മമതയും മക്കളായ യദു എം.
സതീഷ്, ദയ എം.സതീഷ് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളും അവയവദാനത്തിന് സമ്മതം നൽകി. സെക്രട്ടേറിയറ്റ് ജീവനക്കാരിയാണ് മമത. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെസോട്ടോ) വഴിയാണ് അവയവദാനത്തിന്റെ നടപടികൾ പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

