തിരുവനന്തപുരം ∙ വിദേശത്തുനിന്ന് മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.
ചോറ്റാനിക്കര തിരുവാങ്കുളത്ത് അപ്പാർട്മെന്റിൽ താമസിക്കുന്ന രാകേഷ് രാമചന്ദ്രൻ (40) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്.
2024ൽ ആണ് പെരുന്താന്നി സ്വദേശിനിയുമായി രാകേഷ് പരിചയപ്പെട്ടത്. യുവതിക്ക് വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പലപ്പോഴായി പണം വാങ്ങി.
ഒടുവിൽ സഹോദരന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞു വൻ തുക വാങ്ങുകയായിരുന്നു.
പിന്നീട് തട്ടിപ്പു മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. പ്രതി മലേഷ്യയിൽ ആയതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.
നാട്ടിലേക്കു വരുന്നുവെന്ന സൂചന ലഭിച്ചയുടനെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. വിമാനത്താവളത്തിൽ എത്തിയ രാകേഷിനെ അധികൃതർ തടഞ്ഞു വച്ചു പേട്ട
പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ തട്ടിപ്പിന് ഒട്ടേറെപ്പേർ ഇരകളായെന്നാണ് വിവരം.
വിവിധ സ്റ്റേഷനുകളിൽ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. താൻ വിദേശത്തു വച്ചു മരിച്ചെന്ന് സ്വന്തം ബന്ധുക്കളെപ്പോലും വിശ്വസിപ്പിച്ച് ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

