മാങ്ങാനം ∙ നാലുദിവസം മുൻപ് മരിച്ച അമ്മയുടെ മൃതദേഹത്തിനു കാവലിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകൻ. ഒടുവിൽ അമ്മയുടെ മരണവിവരം പുറത്തറിയുന്നത് മാതൃദിനത്തിൽ.
മാങ്ങാനം താമരശ്ശേരി അമ്പലത്തിനു സമീപം കൊല്ലംപറമ്പിൽ (പ്രവീൺ നിവാസ്) പരേതനായ പി.ഐ.ഭാസ്കരന്റെ ഭാര്യ കെ.കെ.ഭാനുമതിയെയാണ് (മണി–80) മരിച്ചനിലയിൽ കണ്ടത്.
കോടതി ഉദ്യോഗസ്ഥയായിരുന്നു. ഇന്നലെ വൈകിട്ടോടെ കൊല്ലംപറമ്പിൽ വീട്ടിൽനിന്ന് ദുർഗന്ധം ഉണ്ടായതോടെ സമീപവാസികൾ വാർഡംഗം ദീപ ജീസസിനെ അറിയിച്ചു.
ഇവർ അറിയിച്ചതനുസരിച്ച് പൊലീസെത്തി കതകു പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുറിയുടെ വാതിലിനു സമീപം കമിഴ്ന്ന നിലയിലായിരുന്നു.
വീട്ടിലുണ്ടായിരുന്ന മകൻ പ്രവീണിനെ (58) പൊലീസ് പുതുപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുക്കളുമായി ഇവർക്കു ബന്ധമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

