തിരുവനന്തപുരം ∙ ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളും ആകാമെങ്കിലും ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. 2022ൽ ആണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്.
എന്നാൽ ഇത് സർവീസിനെ ബാധിക്കുന്നുവെന്നും മറ്റു സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾക്ക് കളർ ഉള്ളതിനാൽ അവർക്കാണ് കേരളത്തിലെ ടൂർ ഓട്ടം ലഭിക്കുന്നതെന്നും ഉടമകളുടെ പരാതി ഇന്ന് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. തുടർന്ന് കളർ ഏതു വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
റെന്റ് എ ബൈക്ക് നടത്തിപ്പിന് ഏറെപ്പേരുടെ അപേക്ഷ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകുന്നതിന് തീരുമാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

