തിരുവനന്തപുരം∙ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
രണ്ടര പതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ചെറുപുഞ്ചിരിയോടെയാണ് അദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്.
പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.’– മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് അന്തരിച്ച ഷാജിയെ അനുസ്മരിച്ച് കമന്റുകളുമായെത്തിയത്.
ഷാജിയെയും ഭാര്യ ബേബിയെയും നന്നായി അറിയാമായിരുന്നു, സ്ഥിരമായി ചായ കുടിച്ചിരുന്ന കൊച്ചുകടയായിരുന്നു അത്. സ്ഥിരമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇദ്ദേഹത്തിന്റെ കടയിൽ നിന്നായിരുന്നു.
96 മുതൽ ആ കുടുംബത്തേയും മക്കളെയുമൊക്കെ തനിക്കറിയാം, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത ഷാജിയേട്ടന് ആദരാഞ്ജലി.
ഇത്തരത്തില്‍ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന് താഴെ ഷാജിയെ അനുസ്മരിച്ച് രംഗത്തെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

