തിരുവനന്തപുരം∙ ജനസഭകളിൽ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവരെ തിരഞ്ഞെടുക്കുന്ന നിർണായകദിനം ഇന്ന്. ജില്ലയിലെ 29.26 ലക്ഷം വോട്ടർമാർ ഇന്ന് പോളിങ് ബൂത്തുകളിലേക്ക്.
5 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തദ്ദേശതിരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 4 മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 73 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് 2982 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ 6300 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി.
മിക്ക പോളിങ് സ്റ്റേഷനുകളിലും വൈകിട്ടോടെ ബൂത്തുകളും സജ്ജമാക്കി. ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
രാവിലെ 6 മുതൽ മോക്പോൾ ആരംഭിക്കും.
13,59,792 പുരുഷൻമാരും 15,66,255 സ്ത്രീകളും 33 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 29,26,080 വോട്ടർമാരുണ്ട്. വൈകിട്ട് 6 വരെയാണു പോളിങ് എങ്കിലും ഈ സമയം നിരയിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റ് യൂണിറ്റുകൾ ഇന്നു തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്കു മാറ്റും. രണ്ടാം ഘട്ട
തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം 13നാണ് വോട്ടെണ്ണൽ.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വോട്ട് ചെയ്യുന്നതിനു വേതനത്തോടുകൂടി അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി കലക്ടർ അനു കുമാരി ഒരുക്കങ്ങൾ വിലയിരുത്തി.
മാതൃക പോളിങ് സ്റ്റേഷനുകളിൽ
പ്രത്യേക സൗകര്യങ്ങൾ
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, രോഗികൾ, ഗർഭിണികൾ എന്നിവർക്കു പ്രത്യേക പരിഗണനയും സൗകര്യവുമായി മാതൃക പോളിങ് സ്റ്റേഷനുകൾ ഒരുക്കി.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വീൽചെയറുകൾ, വോട്ടർമാർക്ക് ഇരിക്കാൻ സൗകര്യം, ശുദ്ധജലം, വൃത്തിയുള്ള ശുചിമുറികൾ, പ്രഥമ ശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങൾ എന്നിവയാണു മാതൃക പോളിങ് സ്റ്റേഷനുകളുടെ സവിശേഷത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

