കോവളം∙ഹവ്വാ ബീച്ചിൽ കടലിൽ ഉല്ലാസ ബോട്ടു മറിഞ്ഞ് അപകടം. 6 വയസ്സുകാരി ഉൾപ്പെടെ 3 സഞ്ചാരികൾ പരുക്കുകളോടെ രക്ഷപ്പെട്ടു.തലകീഴായി മറിഞ്ഞ ബോട്ടിനടിയിലായ സഞ്ചാരികളെ തീരത്തെ ലൈഫ് ഗാർഡുമാർ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
എറണാകുളം സ്വദേശികളായ ദമ്പതിമാരും 6 വയസ്സുകാരിയും ഉൾപ്പെട്ട സഞ്ചാരികൾ കയറിയ വള്ളം ഇടക്കല്ലു പാറക്കൂട്ടത്തിനു സമീപത്തെ കടലിൽ എത്തിയതോടെ വൻ തിരയിൽപ്പെട്ടു തലകീഴായി മറിയുകയായിരുന്നുവെന്നു രക്ഷാ പ്രവർത്തകർ പറഞ്ഞു.
ബോട്ടിനടിയിലായ സഞ്ചാരികളെ ലൈഫ് ഗാർഡ് സൂപ്പർവൈസർ വിജയകുമാർ, ലൈഫ് ഗാർഡുമാരായ എസ്.പ്രതീഷ്, സെൽവരാജ്, ലോറൻസ് എന്നിവരുൾപ്പെട്ട
സംഘം പാഞ്ഞെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് ഡ്രൈവറും സഹായിച്ചുവെന്നു ലൈഫ് ഗാർഡുമാർ പറഞ്ഞു.
സഞ്ചാരി സംഘത്തിലെ പുരുഷന് കൈക്കു പരുക്കേറ്റു. മറ്റു 2 പേർ ഭയന്ന് അവശരായി.
മൂവർക്കും പ്രാഥമിക ശുശ്രൂഷ നൽകിയതായി ലൈഫ് ഗാർഡുമാർ അറിയിച്ചു.സംഭവമറിഞ്ഞു കോവളം പൊലീസ് സ്ഥലത്ത് എത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

