തിരുവനന്തപുരം∙ മൺസൂൺ ആർട്ട് ഫെസ്റ്റ് ചിത്ര – ശിൽപ പ്രദർശനത്തിന്റെ എട്ടാമത് പതിപ്പിന് ഫൈൻ ആർട്സ് കോളജ് ഗാലറിയിലും മൗവ് ആർട്ട് ഗാലറിയിലുമായി തുടക്കമായി. പ്രശസ്ത ശിൽപി എൻ.എൻ റിംസൺ ഉദ്ഘാടനം ചെയ്തു.
ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ മനോജ് കണ്ണൻ അധ്യക്ഷനായി. സൂര്യ കൃഷ്ണമൂർത്തി ബ്രോഷർ പ്രകാശനം ചെയ്തു.
പ്രഫ. കാട്ടൂർ നാരായണ പിള്ള, നേമം പുഷ്പരാജ്, ബാലമുരളി കൃഷ്ണൻ, സജിത ശങ്കർ, ഷിജോ ജേക്കബ്, സുനിൽ അശോകപുരം, വൽസൻ കൂർമ കൊല്ലരി, ലതാദേവി എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത ചിത്രകാരൻ ടി.ആർ.
ഉദയകുമാർ ആണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. രാജ്യമെമ്പാടും നിന്നുള്ള ചിത്രകാരന്മാർ പങ്കെടുക്കുന്ന, 7 വർഷമായി നടന്നുവരുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിൽ ഇത്തവണ 150 ചിത്ര-ശിൽപ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കെ.പ്രഭാകരൻ, എൻ.എൻ.റിംസൺ, അഭിമന്യു ഗോവിന്ദൻ, അലക്സാണ്ടർ ദേവസ്യ, ബി.ഡി.ദത്തൻ, കാട്ടൂർ നാരായണപിള്ള, സജിത ശങ്കർ, അനുരാധ നാലപ്പാട്, നിജീന നീലാംബരൻ, ഭാഗ്യനാഥൻ, ടോം വട്ടക്കുഴി, ബാബു സേവ്യർ, മുരളി ചീരോത്ത്, പ്രീതി വടക്കത്ത്, സക്കീർ ഹുസൈൻ, അജയകുമാർ, ടെൻസിങ് ജോസഫ്, കെ.എൽ.
ലിയോൺ, ഷിജോ ജേക്കബ്, വൽസൻ കൂർമ കൊല്ലരി, പി.എസ്. ജലജ, മനോജ് വയലൂർ, പി.ജി.ദിനേശ് തുടങ്ങിയവർ സൃഷ്ടികളുമായി പ്രദർശനത്തിനുണ്ട്.
17ന് ആണ് സമാപനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

