തിരുവനന്തപുരം∙ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ അഞ്ച് പതിറ്റാണ്ടുകളായി നിലകൊള്ളുന്ന അക്കാദമിക് ജേണൽ ‘ലിറ്റ് ക്രിറ്റ്’ നൂറാം പതിപ്പിന്റെ പ്രകാശനം നടന്നു. കേരള സർവകലാശാല സെനറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ ജെഎൻയു മുൻ പ്രഫസറായ ഡോ.
ഉദയകുമാർ നൂറാം പതിപ്പ് റിലീസ് ചെയ്തു.
1975-ൽ പ്രസിദ്ധീകരണം ആരംഭിച്ച ലിറ്റ് ക്രിറ്റ്, സാഹിത്യ രംഗത്തെ നവീന ചിന്താധാരകളെ പരിചയപ്പെടുത്തുന്നതിലും വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രത്യേക പതിപ്പുകൾ പുറത്തിറക്കുന്നതിലും മാതൃകയാണെന്ന് ഡോ. ഉദയകുമാർ അഭിപ്രായപ്പെട്ടു.
50 വർഷക്കാലം തുടർച്ചയായി പ്രസിദ്ധീകരണം നിലനിർത്താനായത് വലിയ നേട്ടമാണെന്നും കാലത്തെ അതിജീവിച്ച ഈ പ്രസിദ്ധീകരണം എക്കാലവും സമകാലിക പ്രസക്തിയോടെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത പണ്ഡിതൻ ടെറി ഈഗിൾട്ടനെ നേരിൽ കണ്ട് ലിറ്റ് ക്രിറ്റിനു വേണ്ടി ലേഖനം ആവശ്യപ്പെട്ട
അനുഭവവും അദ്ദേഹം ചടങ്ങിൽ പങ്കുവച്ചു. ലിറ്റ് ക്രിറ്റ് എഡിറ്റർ പ്രഫ.
അജയകുമാർ.പി.പി. അധ്യക്ഷനായ ചടങ്ങിൽ പ്രഫ.
പി.എൻ.പ്രകാശൻ, ഡോ. ബി.ഹരിഹരൻ എന്നിവർ ആശംസകൾ നേർന്നു.
നൂറാം പതിപ്പിന്റെ ഭാഗമായി ‘മാനവിക വിഷയങ്ങളുടെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ ഗൗരവമേറിയ പാനൽ ചർച്ച സംഘടിപ്പിച്ചു.
പ്രഫ. ഉദയകുമാർ, പ്രഫ.
ഇ.വി.രാമകൃഷ്ണൻ, ഡോ. ജമീല ബീഗം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ലിറ്റ് ക്രിറ്റിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികളായ സ്നേഹ ഫ്രാൻസിസ്, രാജലക്ഷ്മി ജി.ആർ, അമൽ, പാർവതി കൃഷ്ണൻ തുടങ്ങിയവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് തലവൻ ഡോ.
ലാൽ.സി.എ സ്വാഗതവും ഡോ. കല്യാണി വല്ലത്ത് നന്ദിയും പറഞ്ഞു.
അക്കാദമിക മേഖലയിലെ പ്രമുഖരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

