തിരുവനന്തപുരം ∙ കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും കേരള കൗമുദി ലേഖകനുമായിരുന്ന ജഗതി കാവുവിള ശങ്കരവിലാസത്തിൽ എസ്.ജയശങ്കർ (75) അന്തരിച്ചു. സംസ്കാരം നടത്തി.
തിരുവനന്തപുരം മുൻ മേയർ സത്യകാമൻ നായരുടെയും കോട്ടയം അറയ്ക്കൽ കുടുംബാംഗം ലീലാബായിയുടെയും മകനാണ്. 1998–99, 2001–2003, 2003–2005 കാലയളവിൽ യൂണിയൻ ജനറൽ സെക്രട്ടറായിരുന്നു.
കേരള കൗമുദിയുടെ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിൽ പ്രവർത്തിച്ചു. ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു.
അവിവാഹിതനാണ്.
സഹോദരങ്ങൾ: എസ്.ജയന്തി (ചവറ പഞ്ചായത്ത് മുൻ പ്രസിഡന്റ്), പരേതനായ എസ്.സതീഷ് കുമാർ (നാഷനൽ ഇൻഷുറൻസ് കമ്പനി മുൻ ഉദ്യോഗസ്ഥൻ), എസ്.കൃഷ്ണകുമാർ (ബെംഗളൂരുവിലെ മുൻ മാധ്യമപ്രവർത്തകൻ), എസ്.ജയലക്ഷ്മി (എജീസ് ഓഫിസ് മുൻ ഉദ്യോഗസ്ഥ), എസ്.എൽ.ഈശ്വരി. സഞ്ചയനം 11ന് രാവിലെ 8.30ന്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും കേരള പത്രപ്രവർത്തക യൂണിയനും അനുശോചിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

