ന്യൂഡൽഹി: കേരളത്തെ അതിദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ, അന്ത്യോദയ അന്ന യോജന വിഭാഗത്തിൽപ്പെട്ട മഞ്ഞ റേഷൻ കാർഡുകൾ റദ്ദാക്കില്ലെന്ന് കേന്ദ്ര സർക്കാർ.
സംസ്ഥാനത്തിൻ്റെ പ്രഖ്യാപനം പദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പാർലമെൻ്റിൽ വ്യക്തമാക്കി. യുഡിഎഫ് എംപിമാരായ എൻ.കെ.
പ്രേമചന്ദ്രനും എം.കെ. രാഘവനും ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് മറുപടി നൽകിയത്.
കേരളത്തിൻ്റെ പ്രഖ്യാപനം മൂലം പാവപ്പെട്ടവർക്കുള്ള റേഷൻ ആനുകൂല്യം ഇല്ലാതാകില്ല. അന്ത്യോദയ പദ്ധതിക്ക് കേന്ദ്രത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്, സംസ്ഥാനത്തിൻ്റെ പ്രഖ്യാപനം അതിന് തടസ്സമാകില്ല.
കേരളത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യ വിഹിതത്തിൽ കുറവ് വരുത്തുകയില്ലെന്നും കേന്ദ്രം ഉറപ്പുനൽകി. സംസ്ഥാനത്ത് നിലവിൽ 5.94 ലക്ഷം മഞ്ഞ റേഷൻ കാർഡുകളാണുള്ളത്.
അതിദരിദ്ര മുക്തം പോലുള്ള പ്രഖ്യാപനങ്ങൾ വിദേശ സാമ്പത്തിക ഏജൻസികളിൽ നിന്ന് വായ്പ നേടാൻ സംസ്ഥാനത്തെ സഹായിക്കുമോ എന്നും എംപിമാർ ചോദ്യം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

