തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു അനുകൂല സംഘടനയായ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്, ഓഫിസേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നവംബര്‍ 6ന് പണിമുടക്കും. ജീവനക്കാരുടെ നിലവിലെ സേവന വേതന വ്യവസ്ഥകള്‍ അട്ടിമറിക്കുന്ന 131/2022 എന്ന ശമ്പള ഏകീകരണ ഉത്തരവില്‍ നിന്നും കെഎസ്എഫ്ഇയെ ഒഴിവാക്കുക, 2022 ജൂലൈ 31ന് കാലാവധി അവസാനിച്ച ശമ്പളക്കരാര്‍ പുതുക്കുക, ഇടക്കാലാശ്വാസം നല്‍കുക, 2014 മുതല്‍ സര്വഈസില് പ്രവേശിച്ച ജീവനക്കാര്‍ക്ക് പെന്ഷന് നടപ്പിലാക്കുക, വിരമിച്ച ജീവനക്കാരുടെയും നിരപരാധികളുടെയും മേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, കുസാറ്റ് പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ട്രേഡ് യൂണിയന് യോഗം വിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക് എന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

