തിരുവനന്തപുരം ∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനു പിന്നാലെ സൈബർ ലോകത്ത് ട്രോളുകളും സജീവമായി. ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമാണ് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നത്.
‘വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയ ആളുകൾ തിരഞ്ഞത് മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ, എന്നാണ്. അതുകൊണ്ടാണ് എൽഡിഎഫ് തോറ്റത്’ എന്നാണ് ഹാസ്യ രൂപേണ ട്രോളന്മാർ പറയുന്നത്.
‘എൽഡിഎഫ് 3.0’ അല്ല ‘എൽഡിഎഫ് 3ജി’ എന്നിങ്ങനെയുള്ള ട്രോളുകളും കാണാം.
യുഡിഎഫിന്റെ മാസ് ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. യുഡിഎഫ് 100 സീറ്റ് നേടുമെന്ന് വി.ഡി.സതീശൻ പറയുന്ന വിഡിയോകളുടെ താഴെ ‘അടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ’, ‘പ്രതിപക്ഷ നേതാവ് 2026’ എന്നിങ്ങനെയുള്ള കമന്റുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.
അത്തരത്തിൽ കമന്റ് ഇട്ടവരോട് ‘ഒന്നൂടെ ഉറക്കെ പറയടാ’ എന്ന സിനിമ ഡയലോഗിലൂടെ വി.ഡി.സതീശൻ മറുപടി നൽകുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
‘ഭരണത്തുടർച്ച ഉറപ്പിച്ച് പിണറായി; മേയ് 5ന് പന്തലിടാൻ നിർദേശം’ നൽകി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ആ പത്ര വാർത്തയ്ക്കൊപ്പം ‘ആ പന്തലിൽ ഇനി 160–ാം അടിയന്തിരം നടത്താം’ എന്നും പരിഹാസ രൂപത്തിൽ ട്രോളന്മാർ കുറിക്കുന്നു.
‘അച്ഛൻ തോറ്റാൽ ഞാൻ തന്നെ പ്രതിപക്ഷ നേതാവ്’ എന്ന് മുഹമ്മദ് റിയാസ് പറയുന്ന തരത്തിലുള്ള പോസ്റ്റുകളും സൈബറിടത്ത് ചർച്ചയാകുന്നുണ്ട്. ‘റോഷി ചതിച്ചതാ! ഇല്ലെങ്കിൽ ഞാൻ ഇപ്രാവശ്യം യുഡിഎഫിൽ മന്ത്രിയായി ഇരിക്കേണ്ട
ആളായിരുന്നു’ എന്ന് ജോസ്.കെ.മാണി പറയുന്ന തരത്തിലുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

