തിരുവനന്തപുരം ∙ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കാൻസർ പ്രതിരോധ ബോധവൽക്കരണം ലക്ഷ്യമിട്ട് ആരംഭിച്ച ‘കിഡ്സ്–കാൻ’ പദ്ധതിയുടെ ഉദ്ഘാടനം സരസ്വതി വിദ്യാലയ ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുട്ടികളിലൂടെ കുടുംബത്തെയും സമൂഹത്തെയും ബോധവാന്മാരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കിഡ്സ്-കാൻ പദ്ധതിയുടെ ലോഗോയും കുട്ടികൾക്കായി തയാറാക്കിയ ലഘു പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. കിഡ്സ്-കാൻ പദ്ധതിയുടെ ആക്ഷൻ പ്ലാൻ ഡോ.
പി.പി.അൻസാർ, ഡോ. അജയ്, ഡോ.
ആർ.സി.ശ്രീകുമാർ എന്നിവർ മന്ത്രിക്കു സമ൪പ്പിച്ചു.
സ്വസ്തി ഫൗണ്ടേഷൻ ഹീലിങ് ഹാൻഡ്സ് ചെയർമാൻ ഡോ. ചന്ദ്രമോഹൻ ആമുഖ പ്രഭാഷണം നടത്തി.
സ്വസ്തി ഫൗണ്ടേഷൻ ചീഫ് കോഓർഡിനേറ്റർ ഡോ. ദേവി മോഹൻ, ഹാൻസ് ഫൗണ്ടേഷൻ ലൈഫ് പ്രസിഡന്റ് ഫ്ലെമി ഏബ്രഹാം, ശങ്കരി ഉണ്ണിത്താൻ, അമ്പിളി ജേക്കബ്, കാർത്യായനി എന്നിവർ പ്രസംഗിച്ചു.
സ്വസ്തി ഫൗണ്ടേഷൻ, കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജി, ഇന്ത്യൻ റേഡിയോളജി ആൻഡ് ഇമേജ് അസോസിയേഷൻ, ഹാൻസ് ഫൗണ്ടേഷൻ ലൈഫ്, സരസ്വതി വിദ്യാലയം എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കിഡ്സ്–കാൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

