അധ്യാപക ഒഴിവ്;
നെയ്യാറ്റിൻകര ∙ പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 4ന് 10ന് സ്കൂൾ ഓഫിസിൽ നടത്തും. ഫോൺ: 0471 2210354 തിരുവനന്തപുരം ∙ വെള്ളയമ്പലം ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിലെ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി(സുവോളജി) തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 17 ന് 10ന്.
ഫോൺ: 8304949258.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 4ന്
തിരുവനന്തപുരം ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 4ന് 11ന് കമ്മിഷൻ ഓഫിസിലെ കോർട്ട് ഹാളിൽ നടക്കും. കമ്മിഷന് നേരിട്ടോ തപാലിലോ [email protected] എന്ന മെയിൽ വിലാസത്തിലോ 9746515133 എന്ന നമ്പറിൽ വാട്സാപ്പിലോ പരാതി സമർപ്പിക്കാം.
കോഴിക്കുഞ്ഞുങ്ങൾ സബ്സിഡി നിരക്കിൽ
തിരുവനന്തപുരം∙ കേരള ഫാം ഡവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ 75 ദിവസം പ്രായമുള്ള വിബി 380 ഇനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
ആറ്റിങ്ങൽ, കണിയാപുരം, കഴക്കൂട്ടം, ശ്രീകാര്യം, കേശവദാസപുരം, പരുത്തിപ്പാറ, നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, കരകുളം, നെടുമങ്ങാട്, പാലോട്, വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, പോത്തൻകോട് എന്നീ സ്ഥലങ്ങളിൽ ഇവ ലഭിക്കും. ഫോൺ: 8590468582, 9388745911.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

