തിരുവനന്തപുരം ∙ നിലവിലെ കോർപറേഷൻ ഭരണസമിതിയുടെ പാളിച്ചകൾ മുൻ ഭര സമിതിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന വി.കെ. പ്രശാന്ത് എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മേയർ വി.വി.രാജേഷ്.
45 വർഷം ഭരിച്ചിട്ടും നഗരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തവരാണ് 5 മാസം തികഞ്ഞ ഭരണസമിതിയെ വിമർശിക്കുന്നതെന്ന് മേയർ പറഞ്ഞു.
കോടികൾ മുടക്കി നിർമിച്ച സ്മാർട് റോഡുകളിൽ പലതും പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്. കുടിവെള്ള കിയോസ്കുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.
മുൻ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി നഗരത്തിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക്കുകളും ഇ ടോയ്ലറ്റുകളും പ്രവർത്തനം ആരംഭിച്ച് രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമായി. ഇവ പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണെന്നും ആരാണ് ഇവ നടത്തിയതെന്നും ചർച്ചയാകണം.
ഉദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും കുന്നുകുഴിയിലെ അറവുശാല പ്രവർത്തിപ്പിക്കാൻ കഴിയാത്തതും മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണമാണെന്ന് മേയർ ആരോപിച്ചു.
കരാറുകാർക്ക് പണം നൽകാത്തതിനാൽ പല പദ്ധതികളുടെയും നടത്തിപ്പ് പാതിവഴിയിലാണ്. വിളപ്പിൽശാല മാലിന്യ സംസ്കരണശാല പൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തിന് ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ മുൻ ഭരണസമിതികൾക്കായില്ലെന്നും വി.വി.രാജേഷ് ആരോപിച്ചു.
കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുത്തിട്ടുണ്ടെന്നും പൈപ്പിലൂടെ വെള്ളം കൊണ്ടുവരേണ്ടത് സർക്കാരാണെന്നും മേയർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

