പാലോട് ∙ നെടുമങ്ങാട് റോഡിൽ നന്ദിയോട് കൊച്ചുതാന്നിമൂടിനു സമീപം റോഡുവക്കിൽ നിൽക്കുന്ന താന്നി മരത്തിന്റെ കായ് വ്യാപകമായി റോഡിലേക്കു വീണു വാഹനം കയറി പൊട്ടി ചതഞ്ഞരഞ്ഞു ഓയിൽ രൂപത്തിലായതിനെ തുടർന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ തെന്നി വീണു പലർക്കും അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കൊച്ചു കുട്ടിയടക്കം സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെട്ടു. പിന്നാലെ വാർഡ് മെംബർ സിനോജ് ലീലയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നു ഫയർഫോഴ്സിനെ അറിയിച്ചു.
റോഡ് കഴുകി വൃത്തിയാക്കി മരപ്പൊടി വിതറി താൽക്കാലിക പരിഹാരം ഉണ്ടാക്കി.
കായ് ഉണ്ടാകുന്ന കഴിഞ്ഞ സീസണിലും ഇത്തരം അപകടം ഉണ്ടായതായും മരം അടിയന്തരമായി മുറിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

