തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ചീഫ് എയർപോർട്ട് ഓഫിസറായി പി.കെ.അജു ചുമതലയേറ്റു. മുൻപ് എയർപോർട്ട് ഓപറേഷൻസ് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിലുണ്ടായിരുന്ന ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്കോടി ഗുവാഹത്തി എയർപോർട്ടിന്റെ ചുമതലയിലേക്ക് സ്ഥലംമാറി പോയ ഒഴിവിലേക്കാണ് ഈ പുതിയ നിയമനം. ഇന്ത്യൻ നാവികസേനയുടെ വിവിധ വിമാനത്താവളങ്ങളിൽ ഏകദേശം 15 വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അജു.
നാവികസേനയിലെ സേവനത്തിന് ശേഷം ചെന്നൈ, ബെംഗളൂരു, മുംബൈ തുടങ്ങിയ പ്രമുഖ എയർപോർട്ടുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശിയാണ് പുതിയ ചീഫ് എയർപോർട്ട് ഓഫിസറായ പി.കെ.അജു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

