റാന്നി പെരുനാട് ∙ മാമ്പാറയിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന 2 ആട്ടിൻ കുട്ടികളെ പുലി കൊന്നു. മാമ്പാറ തൃഷ്ണ ഭവനിൽ (കടമ്മനിട്ട) ശ്യാമളയുടെ ആട്ടിൻ കുട്ടികളെയാണ് ചത്ത നിലയിൽ കണ്ടത്.വീടിനോടു ചേർന്ന ആടിന്റെ തട്ടിലും സമീപമിരുന്ന ഡസ്ക്കിലുമായി ആട്ടിൻ കുട്ടികളെ കെട്ടിയിട്ടിരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 5 മണിയോടെ ശ്യാമള ഉണർന്നു നോക്കിയപ്പോൾ കെട്ടിയിരുന്ന സ്ഥാനങ്ങളിൽ അവയെ കണ്ടില്ല. തുടർന്നു നടത്തിയ പരിശോധനയിൽ മുറ്റത്തു രണ്ടും ചത്തു കിടക്കുന്നതാണു കണ്ടത്.
ഒന്നിന്റെ കയർ പൊട്ടിയിരുന്നു.
പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ അറിയിച്ചതനുസരിച്ച് വനം വകുപ്പിന്റെ ദ്രുതകർമ സേനയും ചിറ്റാർ വനം സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റാർ വെറ്ററിനറി സർജൻ ഡോ.
എസ്.ബൈജുവാണ് ആടുകളെ പോസ്റ്റുമോർട്ടം നടത്തിയത്. പിന്നീട് കുഴിച്ചിട്ടു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയില്ലെങ്കിലും സാഹചര്യ തെളിവുകൾ പ്രകാരം പുലിയാണെന്നു വനപാലകർ പറഞ്ഞു. വീടിനു സമീപം വനപാലകർ ക്യാമറ സ്ഥാപിച്ചു.
ശ്യാമളയും 9ാം ക്ലാസിൽ പഠിക്കുന്ന ചെറുമകൾ അനാമികയുമാണ് വീട്ടിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

