പത്തനംതിട്ട നഗരത്തിൽ ഇന്നലെ വൈകിട്ടുണ്ടായ സംഭവത്തിൽ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പൊലീസ് സംഘത്തെ യുവതിയായ ഓട്ടോ ഡ്രൈവർ പിന്തുടർന്ന് തടഞ്ഞു. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഉദ്യോഗസ്ഥരെ പിന്നീട് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൈലപ്ര ഭാഗത്തുനിന്ന് വരികയായിരുന്ന പൊലീസ് ജീപ്പ്, വഴിയിലുടനീളം മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകും വിധമാണ് സഞ്ചരിച്ചിരുന്നത്. ഈ സമയം ഓട്ടോ ഓടിക്കുകയായിരുന്ന യുവതിയുടെ വാഹനത്തിന് നേരെയും ജീപ്പ് ഇടിക്കാൻ ശ്രമമുണ്ടായി.
സാഹചര്യം അപകടകരമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി തന്റെ ഓട്ടോയുമായി ജീപ്പിനെ പിന്തുടരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമെത്തിയപ്പോൾ യുവതി ജീപ്പിനെ തടഞ്ഞുനിർത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി.
പ്രതിഷേധം ശക്തമായതിനിടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ, ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പൊലീസ് തയാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

