കൊടുമൺ∙ വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടന കൊണ്ട് ശക്തരാകുവാനും പ്രയത്നം കൊണ്ട് സമ്പന്നരാകുവാനും അരുൾ ചെയ്ത ഗുരുവചനം ആണ് സമൂഹിക മുന്നേറ്റത്തിന് ആക്കം കുട്ടിയതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാണൂർ കലാ സമിതിയുടെ ആദ്യ കാല പ്രവർത്തകരെ ആന്റോ ആന്റണി എം. പി.
ആദരിച്ചു. അഡ്വ.
മണ്ണടി മോഹൻ, ഫാദർ ഡാനിയേൽ നെൽസൺ, സി വി ചന്ദ്രൻ, വി ആർ ജിതേഷ് കുമാ , രാജൻ ഡി ബോസ്, സി വിനോദ് ,എസ് കരുണാകരൻ, കെ.കെ അശോക് കുമാർ, അനിൽകുമാർ കെ,അനിൽ പാണൂർ ,കെ കെ ധർമ്മജൻ, അനിൽകുമാർ വി, പാണൂർ സുനിൽ, അങ്ങാടിക്കൽ വിജയകുമാർ, പ്രസാദ് കെ തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

