നീലംപേരൂർ ∙ ഞരമ്പ് ചുരുങ്ങുന്ന രോഗം മൂലം ദുരിതത്തിലായ ഗൃഹനാഥൻ ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു. നീലംപേരൂർ പഞ്ചായത്ത് 6–ാം വാർഡിൽ ചെന്നക്കാട് വീട്ടിൽ കെ.വി.മജുവാണ് (57) സുമനസ്സുകളുടെ സഹായം തേടുന്നത്.
കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന മജുവിന് 7 വർഷം മുൻപു രോഗം സ്ഥിരീകരിച്ചത്. കഴുത്തിലെ ഞരമ്പു ചുരുങ്ങുന്ന അസുഖമായതിനാൽ ശരീരം തളരുന്ന അവസ്ഥയിലായിരുന്നു.
തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും വൈക്കത്തെ സ്വകാര്യ ആശുപത്രിയിലുമായിട്ടു ചികിത്സയിലാണ്.
ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായിട്ടുള്ള വാഹനത്തിന്റെ വാടകയും മരുന്നിനുമുള്ള തുക കണ്ടെത്തുന്നതു സുമനസ്സുകളുടെ സഹായത്തോടെയാണു ചെയ്യുന്നത്. ഭാര്യയും 3 കുട്ടികളും അടങ്ങുന്നതാണു കുടുംബം.
ഭാര്യ സമീപത്തെ സ്കൂളിൽ താൽക്കാലിക സ്വീപ്പർ ജോലി ചെയ്താണു കുടുംബം പുലർത്തുന്നത്. തുടർ ചികിത്സയ്ക്കു പോകാൻ പലപ്പോഴും പണം ഇല്ലാത്തതിനാൽ ചില സമയങ്ങളിൽ ആശുപത്രിയിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
ചികിത്സയ്ക്കായി സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ എസ്ബിഐയുടെ കൈനടി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 38329388001. ഐഎഫ്എസ്സി കോഡ് : SBIN0008550.
ഫോൺ : 8891215965. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

