കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ് ∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നമ്മുടെ ഗ്രാമം പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കുട്, കൃഷി ചെയ്യുന്നതിനാവശ്യമായ കുളം, തീറ്റപ്പുൽ കൃഷിക്ക് നിലം ഒരുക്കി നൽകൽ, കിണർ റീചാർജിങ്, സോക് പിറ്റ്, കംപോസ്റ്റ് പിറ്റ്, കുടുംബശ്രീ യൂണിറ്റുകൾക്കു വർക്ക് ഷെഡ്, എന്നിവയ്ക്ക് അപേക്ഷ നൽകാം. തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ പൂർണമായും സൗജന്യമായാണ് നൽകുന്നത്.
ബിപിഎൽ, എസ്സി, എസ്റ്റി, വിധവകൾ, ചെറുകിട നാമമാത്ര കർഷകർ എന്നിവർക്ക് അപേക്ഷിക്കാം.
പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ അപേക്ഷ നൽകാം. ഒക്ടോബർ 10നു മുൻപ് അപേക്ഷിക്കണം.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പാലത്തിങ്കൽ, കടമാൻകുളം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
അടൂർ ∙ ഐഎച്ച്ആർഡിയുടെ അടൂർ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ(മെക്കാനിക്കൽ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധമാണ്) ആണു യോഗ്യത. താൽപര്യമുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25നു രാവിലെ 11ന് കോളജിൽ ഹാജരാകണം.
04734–231995.
ബ്യൂട്ടീഷ്യൻ പരിശീലനം
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം ആരംഭിച്ചു.
18 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. 8330010232.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

