ശബരിമല ∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം തേടിയുള്ള കാനനയാത്രയിൽ പുല്ലുമേട് പാതയ്ക്ക് പ്രിയം കൂടി. കരിമല വഴിയുള്ളതിനേക്കാൾ കൂടുതൽ തീർഥാടകർ എത്തുന്നത് പുല്ലുമേട് വഴി.
വനം വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് വണ്ടിപ്പെരിയാർ – സത്രം, പുല്ലുമേട് പാതയിലൂടെ എത്തിയത് 87,128 തീർഥാടകർ. കഴിഞ്ഞ വർഷം ഇതേദിവസം 48, 982 പേരാണ് ഇതുവഴി എത്തിയത്.
2023ൽ 40725, 2022 ൽ 22886 തീർഥാടകരുമാണ് എത്തിയത്. തിരക്കു കൂടിയതോടെ പുല്ലുമേട് പാതയിൽ പ്രതിദിന സ്പോട് ബുക്കിങ് 1000 മാത്രമായി ചരുക്കിയിട്ടുണ്ട്.
പുണ്യപാപ ചുമടുമായി ശബരീശന്റെ സന്നിധിയിലേക്ക് ആത്മീയത പകരുന്ന തീർഥയാത്രയാണ് രണ്ട് കാനന പാതകളും സമ്മാനിക്കുന്നത്.
മഹിഷി നിഗ്രഹത്തിനു ശേഷം മണികണ്ഠനും പരിവാരങ്ങളും ശബരിമലയിലേക്കു കാൽനടയായി പോയത് കരിമല വഴിയാണ്. അതിനാൽ എരുമേലി പേട്ടതുള്ളി പരമ്പരാഗത കാനന പാതയിലൂടെ ഇത്തവണ 49,666 തീർഥാടകർ ദർശനത്തിനെത്തി.
കഴിഞ്ഞ വർഷം 42,268 2023 ൽ 52,437, 2022 ൽ 49,417 തീർഥാടകരാണ് ഇതേ ദിവസം സന്നിധാനത്ത് എത്തിയത്.
തീർഥാടകരുടെ കാൽനടയാത്ര കഴിഞ്ഞ വർഷം വരെ അഴുത, കരിമല വഴിയായിരുന്നു. കുത്തനെയുള്ള കഠിനമായ കയറ്റവും അതുപോലെയുള്ള ഇറക്കവും ഉണ്ടായിട്ടും കഴിഞ്ഞ വർഷം വരെ കരിമല വഴി വരാനായിരുന്നു തീർഥാടകർ കഷ്ടപ്പെട്ടത്.
എന്നാൽ ഇത്തവണ അവരെല്ലാം പുല്ലുമേട് വഴി റൂട്ട് മാറ്റി ഇതിനു കാരണങ്ങൾ പലതുണ്ട്. എരുമേലി– കരിമല– സന്നിധാനം 30 കിലോമീറ്റർ ദൂരമുണ്ട്.
കരിമല വഴി നടന്ന് കഷ്ടപ്പെട്ട് എത്തുന്ന തീർഥാടകർക്ക് ഒരു പരിഗണനയും നൽകാതെ പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുമ്പോൾ പുല്ലുമേട് വഴി എത്തുന്നവർക്ക് സന്നിധാനം വലിയ നടപ്പന്തലിൽ പ്രത്യേക ക്യൂവാണ് ക്രമീകരിച്ചിട്ടുള്ളത്.
സത്രം–സന്നിധാനം 16 കിലോമീറ്ററാണ് ദൂരം. പുല്ലുമേട് വഴി വരുന്നവർക്ക് ക്യൂ നിൽക്കാതെ പതിനെട്ടാംപടി കയറി ദർശനം നടത്തി മടങ്ങുന്നു.
കരിമല വഴിയുള്ള തീർഥാടകരുടെ പരാതിക്ക് പരിഹാരമായി പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്നത് ഒഴിവാക്കി പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തി. മുക്കുഴിയിൽ വനം വകുപ്പ് പ്രവേശന പാസ് നൽകും. അതുമായി പുതുശ്ശേരി താവളത്തിൽ എത്തുമ്പോൾ സീൽ ചെയ്തു വാങ്ങണം.
അതുമായി വലിയാനവട്ടം താവളത്തിൽ എത്തുമ്പോൾ പുറത്തിറങ്ങിയതായി സീൽ ചെയ്യും. ഇതുമായി മരക്കൂട്ടത്ത് എത്തുന്ന തീർഥാടകരെ ക്യൂ നിൽക്കാതെ ദർശനത്തിനു അനുവദിക്കുന്ന സംവിധാനം പുതിയതായി നടപ്പാക്കി. ഇത് അധികം തീർഥാടകർക്കും അറിയില്ല.
അതിനാൽ കരിമല വഴി തിരക്ക് കുറവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

