മൂവാറ്റുപുഴ ∙ ഡിസംബറിന്റെ കുളിരിലും നല്ല ചൂടൻ വിലയാണ് പൈനാപ്പിളിനു ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഡിസംബറിൽ പൈനാപ്പിളിനു മൊത്ത വില കിലോഗ്രാമിനു 48 രൂപയായി ഉയർന്നു.
ക്രിസ്മസിനു മുൻപ് ഇത് 50 രൂപ വരെ എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പൈനാപ്പിൾ പഴുത്തതിന് 48 രൂപയായി ഉയർന്നപ്പോൾ പച്ചയ്ക്ക് 34 രൂപയും സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 36 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില.
ചരിത്രത്തിൽ ആദ്യമാണ് ഡിസംബർ മാസത്തിൽ പൈനാപ്പിളിന് ഇത്രയും വില ലഭിക്കുന്നത്. സാധാരണ ഡിസംബർ മാസത്തിൽ പൈനാപ്പിൾ വില താഴകയാണ് പതിവ്.
ഓറഞ്ച് അടക്കമുള്ള മറ്റു പഴവർഗങ്ങളുടെ ലഭ്യത കുറഞ്ഞതും, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആവശ്യക്കാർ ഏറിയതുമാണു വില വർധനയ്ക്കു കാരണമെന്നു പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു. ഇതിനു പുറമേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പഴുത്ത പൈനാപ്പിളിന് ആവശ്യക്കാരുണ്ട്.
ദിവസവും ആയിരം ടണ്ണിലേറെ പൈനാപ്പിൾ വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ചില്ലറ വിൽപന വിലയും 50 മുതൽ 70 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

