വടക്കടത്തുകാവ് ∙ പണികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ വടക്കടത്തുകാവ്–ഐവർകാല റോഡിലൂടെ കുഴികൾ താണ്ടി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഒക്ടോബറിൽ റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയതാണ്. ഇപ്പോഴും ഓടകളുടെയും കലുങ്കുകളുടെയും സംരക്ഷണഭിത്തി കെട്ടുന്നതിന്റെയും പണികൾ നടക്കുന്നതേയുള്ളൂ.
ഇതും ഇഴഞ്ഞാണ് നീങ്ങുന്നത്.
വടക്കടത്തുകാവ് വില്ലേജ് ഓഫിസിന്റെ ഓഫിസിന്റെ ഭാഗം, ചൂരക്കോട് കളത്തട്ട് ജംക്ഷൻ ഭാഗം, ഇലങ്കത്തിൽ ക്ഷേത്രം ഭാഗം, എണ്ണയ്ക്കാട്ടുപടി, ചിറ്റാണിമുക്ക്, അന്തിച്ചിറ, ജ്യോതിപുരം തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് തകർന്ന് കുഴികളായി കിടക്കുന്നത്. ഈ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീണ് മറിയുകയാണ്.
ടാറിങ്ങും മണ്ണുമെല്ലാം ഇളകി കിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്.
കുഴികൾ താണ്ടി പോകുന്നതിനാൽ വാഹനങ്ങൾക്കു കേടുപാടുകൾ വരെ സംഭവിക്കുന്നതിനാൽ ഓട്ടോറിക്ഷകൾക്കും മറ്റും ഈ വഴി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. ഓടയുടെയും കലുങ്കുകളുടെയും പണികൾ വേഗത്തിലാക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.
പാലം പുതുക്കി പണിയും
വടക്കടത്തുകാവ്–ഐവർകാല റോഡിലെ അപകടത്തിലായ എണ്ണയ്ക്കാട്ടുപടി പാലം റോഡ് നവീകരണത്തിനൊപ്പം പുതുക്കി പണിയുമെന്നും ഇതിനുള്ള അനുമതി ലഭിച്ചതായും പിഡബ്ല്യുഡി അധികൃതർ.
പാലത്തിന്റെ ഭാഗത്ത് വീതി കൂട്ടാൻ മാത്രമേ റോഡു നവീകരണത്തിന്റെ എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നുള്ളൂ.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി തുടങ്ങിയതിനാൽ പാലം അപകടാവസ്ഥയിലാണ്. ഇതു നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പാലം പുതുക്കി പണിയുന്നതിനുള്ള നടപടികളായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

