ശബരിമല∙ മണ്ഡല കാലം തുടങ്ങി 32 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇതുവരെ ദർശനം നടത്തിയത് 27.36 ലക്ഷം തീർഥാടകർ. ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരമാണിത്.
വിവിധ കാനനപാതകളിലൂടെ എത്തുന്ന തീർഥാടകരുടെ എണ്ണവും വർധിച്ചു. കരിമല വഴി 46,690 പുല്ലുമേട് വഴി 74,473 പേരും സന്നിധാനത്തെത്തി.
പുല്ലുമേട് വഴി ദിവസം ശരാശരി 4000 പേരാണ് എത്തുന്നത്.
ഒരു മാസം പൂർത്തിയായ ദിവസം 66289 ഭക്തരാണ് മലചവിട്ടിയത്. കാനനപാത വഴി എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.
സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്ഷനുകളാണ് സത്രം വഴിയുള്ള കാനനപാതയിലുളളത്.
സത്രം, ഉപ്പുപാറ എന്നിവിടങ്ങളിൽ പൊലീസും വനപാലകരും പരിശോധിച്ചാണ് തീർഥാടകരെ കയറ്റിവിടുന്നത്. മറ്റുസ്ഥലങ്ങളിൽ സുരക്ഷാ ചുമതല പൂർണമായും വനം വകുപ്പിനാണ്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ, വാച്ചർ, ഇക്കോ ഗാർഡുകൾ തുടങ്ങിയവരാണ് സുരക്ഷാ ചുമതല നിർവഹിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നു തീർഥാടകർക്കു സംരക്ഷണം നൽകുന്നതിനായി തോക്കുമായി വനം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്.
കൂടാതെ കാനന പാതയിൽ കുടുങ്ങുന്നവരെ സഹായിക്കാൻ അഗ്നിരക്ഷാസേന, എൻഡിആർഎഫ് , ദേവസ്വം സ്ട്രെച്ചർ സംഘവും സജ്ജമാണ്.
പെരിയാർ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പമ്പ റേഞ്ചും അഴുത റേഞ്ച് ഉദ്യോഗസ്ഥരും യോജിച്ചാണ് കാനനപാത വഴിയുള്ള ഭക്തരുടെ തീർഥാടന യാത്രയിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

