വടശേരിക്കര ∙ ആടുമില്ല, കോഴിയുമില്ല. കടുവയെ കുടുക്കാൻ സ്ഥാപിച്ച കൂട് ഒഴിഞ്ഞു തന്നെ.
കുമ്പളത്താമണ്ണിൽ കടുവയെ കണ്ട സ്ഥലത്തു സ്ഥാപിച്ച കൂട്ടിലെ കാഴ്ചയാണിത്.
13 ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കടുവ ഫാമിനു സമീപമെത്തിയിരുന്നു. അതിഥിത്തൊഴിലാളി കടുവയെ നേരിൽ കാണുകയും ചെയ്തു.
കൂടിന്റെ പുറത്തിട്ടിരുന്ന ചപ്പുചവറുകളും ഉള്ളിലെ പോത്തിന്റെ ചീഞ്ഞ മാംസവും നീക്കി വെള്ളിയാഴ്ച വൃത്തിയാക്കിയിരുന്നു.
കൂട്ടിൽ ഇരയായി ആടിനെ വയ്ക്കുമെന്നാണു സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാരെ അറിയിച്ചത്. 3 ദിവസം പിന്നിട്ടിട്ടും നായയെ പോലും കൂട്ടിൽ ഇടാൻ വനപാലകർക്കു കഴിഞ്ഞിട്ടില്ല.
അവർ നിസ്സഹായത കാട്ടുന്നു. നാട്ടുകാർ എന്തെങ്കിലും ചെയ്യാനാണു വനപാലകർ നൽകുന്ന നിർദേശം.
പണപ്പിരിവു നടത്തി ആടിനെ വാങ്ങുന്നതിനെപ്പറ്റിയാണ് ഇപ്പോൾ നാട്ടുകാരുടെ ആലോചന.
കഴിഞ്ഞ മാസം 27നാണു ഫാമിലെ പോത്തിനെ കടുവ കൊന്നത്. അടുത്ത ദിവസം കൂട് സ്ഥാപിച്ചു പോത്തിന്റെ മാംസം ഇരയായും വച്ചിരുന്നു.
ഈ മാസം 1 വരെ എല്ലാ ദിവസവും രാത്രിയിൽ കടുവ കൂടിനു ചുറ്റും കറങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

