ശബരിമല∙ തീർഥാടകർക്കു ദർശനം നാളെ വരെ. രാത്രി 10ന് അത്താഴപ്പൂജ വരെയാണ് തീർഥാടകർക്കു ദർശനത്തിന് അവസരം ഉള്ളത്.
വൈകിട്ട് 6 വരെ പമ്പയിൽ എത്തുന്ന തീർഥാടകരെ ദർശനത്തിനായി സന്നിധാനത്തേക്കു പോകാൻ അനുവദിക്കുമെന്നു പൊലീസ് അറിയിച്ചു.തിരുവാഭരണം ചാർത്തിയുള്ള ദർശനം ഇന്നലെ പൂർത്തിയായി. ഇന്നലെ ഉച്ചപ്പൂജ സമയത്തായിരുന്നു തിരുവാഭരണം ചാർത്തിയത്.
പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണ വർമ തിരുവാഭരണം ചാർത്തി ഉച്ചപ്പൂജ കണ്ടുതൊഴുതു. വൈകിട്ട് ദീപാരാധനയും തിരുവാഭരണം ചാർത്തിയായിരുന്നു.
തീർഥാടന കാലത്തെ നെയ്യഭിഷേകം ഇന്ന് പൂർത്തിയാകും.
രാവിലെ 10 വരെ മാത്രമേ നെയ്യഭിഷേകം ഉള്ളു. അതിനു ശേഷം ശ്രീകോവിലും തിരുമുറ്റവും കഴുകി വൃത്തിയാക്കി രാജപ്രതിനിധിയുടെ സാന്നിധ്യത്തിലുള്ള കളഭാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ നടക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കളഭപൂജയും പിന്നീട് കളഭാഭിഷേകവും നടക്കും. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പടി പൂജ ഉണ്ടായിരുന്നു.
മലകയറി എത്തിയ തീർഥാടകർ പടിപൂജ കണ്ടുതൊഴാൻ വൈകിട്ട് 5 മുതൽ താഴെ തിരുമുറ്റത്ത് കാത്തിരുന്നു.
6.30 ആയപ്പോഴേക്കും താഴെ തിരുമുറ്റം തിങ്ങി നിറഞ്ഞു. അതിനാൽ പടിപൂജയ്ക്കു ശേഷം പതിനെട്ടാംപടി കയറാൻ തിരക്ക് ഉണ്ടായിരുന്നു.
വെർച്വൽ ക്യൂവഴി 30,000 പേർക്കും സ്പോട്ബുക്കിങ് വഴി 5000 പേർക്കുമായിരുന്നു ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്. എന്നാൽ അതിനേക്കാൾ കൂടുതൽ തീർഥാടകർ ദർശനത്തിനെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

