സീതത്തോട് ∙ അതിശക്തമായ ചൂടിൽ കിഴക്കൻമേഖല ചുട്ടു പൊള്ളുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് വീണ്ടും താഴ്ന്ന് 34%ൽ എത്തി.
ഒന്നരമാസം കൂടി വൈദ്യുതോൽപാദനം നടത്താനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. 981.456 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 957.34 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള പമ്പയിൽ 963.3 മീറ്ററുമാണ് ജലനിരപ്പ്.
കഴിഞ്ഞവർഷം ഈ ദിവസം സംഭരണികളിൽ 44% വെള്ളം ഉണ്ടായിരുന്നു.
കാലവർഷത്തിനു മുന്നോടിയായി സംഭരണികളിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ് അധികൃതർ. പീക്ക് ലോഡ് ഒഴികെയുള്ള സമയത്തും വൈദ്യുതോൽപാദനം നടക്കുന്നുണ്ട്.
പദ്ധതിയിൽ 2,4 നമ്പർ ഒഴികെയുള്ള എല്ലാ ജനറേറ്ററുകളും പൂർണ ലോഡിലാണ് പ്രവർത്തനം. രണ്ടാം നമ്പർ ജനറേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂൺ മാസത്തോടെ പൂർത്തിയാകും.
നാലാം നമ്പർ ജനറേറ്ററിൽ നിന്നുള്ള വൈദ്യുതോൽപാദനം വരുന്ന ആഴ്ചയോടെ പുനരാ രംഭിക്കും.
കക്കാട് പദ്ധതിയിലെ രണ്ട് ജനറേറ്ററുകളും പൂർണ ലോഡിലാണ് ഓടുന്നത്. കക്കാട്ടാറ്റിലെ ജലനിരപ്പിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പെരുനാട് പദ്ധതിയും സ്വകാര്യ പദ്ധതികളായ അള്ളുങ്കൽ ഇഡിസിഎല്ലും കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും പൂർണതോതിലാണ് പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

