
സന്നിധാനത്ത് വിഷുക്കണി ദർശിച്ച് പതിനായിരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ പുതുവർഷം ഐശ്വര്യ സമൃദ്ധിയുടേതാകണമെന്ന പ്രാർഥനയുമായെത്തിയ പതിനായിരങ്ങൾ അയ്യപ്പ സ്വാമിയെ വിഷുക്കണി കണ്ട് സുകൃതം നേടി. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തിയ വിഷുക്കണിയായിരുന്നു ഭക്തർക്ക്. പുലർച്ചെ നട തുറന്ന് വിളക്കു കൊളുത്തി ആദ്യം അയ്യപ്പ സ്വാമിയെ കണി കാണിച്ചു. പിന്നെ ഭക്തരെയും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. വിഷു ദർശനത്തിന് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു.