ചുങ്കപ്പാറ ∙ ബസ് സ്റ്റാൻഡിലും പ്രധാന പാതകളിലും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കു രൂക്ഷമാകുന്നതായി പരാതി. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിനുള്ളിൽ പാതയുടെ ഇരുവശവും ഉള്ളിൽ കാത്തിരിപ്പുകേന്ദ്രത്തിന്റെ എതിർവശത്തും പിന്നിലുമായി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണു പ്രതിസന്ധി.
ബസുകൾക്കു സുഗമമായി ഉള്ളിലേക്കും പുറത്തേക്കും കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പ്രവേശന കവാടത്തിൽ കുരുക്ക് മുറുകുന്നതോടെ കോട്ടാങ്ങൽ, ചാലാപ്പള്ളി, പൊന്തൻപുഴ, സികെ റോഡിലും ഗതാഗത തടസ്സമുണ്ടാകുന്നു. പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതു സെൻട്രൽ ജംക്ഷൻ മുതൽ പഴയ തിയറ്റർ പടി വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണു പ്രധാന കാരണം. എപ്പോഴും തിരക്കേറിയ ഈ റോഡിന്റെ ഇരുവശങ്ങളിലുമായി ബാങ്കുകൾ, എടിഎം, വർക്ക് ഷോപ് ആശുപത്രി എന്നിവയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉണ്ട്.
ആവശ്യങ്ങൾക്ക് എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തതിനാൽ റോഡിന്റെ വശങ്ങളിലാണ് ഉപേക്ഷിക്കുന്നത്.
ഇതോടെ ഇരുദിശയിൽ നിന്നും വലിയവാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയും സംജാതമാകുന്നു. സ്കൂൾ സമയത്തിനു ശേഷം ഭാരവാഹനങ്ങൾ കടന്നുവരുന്നതോടെ ഗതാഗതക്കുരുക്കു മുറുകുന്നു. അവശ്യ സർവീസുകൾക്കു പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

