
അംബേദ്കർ ജയന്തി ദിനത്തിൽ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല ∙ ഡോ. ബി. ആർ.അംബേദ്കർ ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി നിർവാഹക സമിതിയംഗം ആർ. ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മാർ ടി. ജി. നിതിൻ, കാഞ്ചന എം. കെ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, രതീഷ് പാലിയിൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റിജോ വള്ളംകുളം, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെസ്സി മോഹൻ, സേവാദൾ സംസ്ഥാന സെക്രട്ടറിമാരായ എ.ജി. ജയദേവൻ, കൊച്ചുമോൾ പ്രദീപ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോഫിൻ ജേക്കബ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റിദേഷ് ടി ആന്റണി, മണ്ഡലം പ്രസിഡന്റുമാരായ സജി എം. മാത്യു, രാജൻ തോമസ്, ജിജി പെരിങ്ങര, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫിലിപ്പ് വർഗീസ്, ശ്രീജിത്ത് തുളസിദാസ്, ജെയ്സൺ ചാക്കോ, രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ, ജിബിൻ നൈനാൻ, മുന്ന വസിഷ്ടൻ, ജോജോ വടവന, അഭിജിത് പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.