അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെ (31) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 7 മണിയോടെയാണ് വീടിനുള്ളിലെ സ്റ്റെയർകെയ്സിന്റെ കമ്പിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴംകുളം സ്വദേശിയായ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽവാസി വിവരം വാർഡ് കൗൺസിലർ നസ്മൽ കാവിളയിലിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നസ്മൽ സ്ഥലത്തെത്തിയപ്പോൾ ആൺ സുഹൃത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് നസ്മൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് എത്തുന്ന സമയത്തും യുവാവ് വീടിനുള്ളിൽ തന്നെ തുടരുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ രക്തം കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് മരിച്ച ഷെഹന. കൊല്ലം സ്വദേശിയായ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ.
കുളനടയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു ഷെഹന. സംഭവത്തിൽ ശാസ്ത്രീയ പരിശോധനയും പോസ്റ്റ്മോർട്ടവും പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് ഡിവൈഎസ്പി പ്രദീപ്കുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

