ആലപ്പുഴയില്‍ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ സമര്‍പ്പിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോര്ട്ടിന്മേല് സംസ്ഥാന പൊലീസ് മേധാവി രവി അഡാ ചന്ദ്രശേഖര്‍ വിശദീകരണം തേടി.
കേസില്‍ എഡിജിപി എം ആര് അജിത് കുമാറിന്റെ പങ്കിനെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഡിജിപി തുടര്‍ നടപടികള്‍ക്കായി വ്യക്തത വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
എസ്ഐടി തലവനായ എസ് പി ഷൗക്കത്തലിയാണ് ഈ വിഷയത്തില്‍ അടിയന്തരമായി വ്യക്തത വരുത്തേണ്ടത്. കേസ് അട്ടിമറിക്കാന്‍ എം ആര് അജിത് കുമാര്‍ ശ്രമിച്ചതായി എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് പൊലീസ് ആസ്ഥാനം പരിശോധിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലുകളില്‍ കൃത്യത വരുത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഔദ്യോഗിക തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

